ഇത് ജൂണ്‍ മാസം,
മഴ തിമിര്‍ത്തു പെയ്യ്കയാണ് മലയാള നാട്ടില്‍.വെസ്റ്റ് ഹില്ലിലും മഴ പെയ്യുന്നുണ്ടാവും.
നമ്മുടെ "സോമാലിയ"ക്കു മുന്നിലുളള ഷട്ടില്‍ കോര്‍ട്ടില്‍ വയലറ്റ് നിറമുള്ള പൂക്കള്‍ അവിടെ മുഴുവന്‍ നിറ്ഞ്ഞു നില്‍ക്കുന്ന മുള്‍ചെടികളില്‍ വിരിഞ്ഞിട്ടുണ്ടാവും.
"സോമാലിയ"യിലിരുന്നു നോക്കിയാല്‍ ഇടതു ഭാഗത്തു പോപ്പിയുടെ വീടു വരെയും, വലതു ഭാഗത്തു പുഴുവിന്റെ വീട് വരെയും ഹരിത ഭംഗി കണ്ണുകല്‍ക്കു കുളിര്‍മയായി തളിര്‍ത്തു നില്‍ക്കുന്നുണ്ടാവും.നമ്മുടെ ക്രിക്കെറ്റ് ഗ്രൗണ്ട് (കേശമ്മാവന്റെ വീട്ടിലേക്കുള്ള വഴി)ഈ മഴയത്ത് ചളി പുരണ്ട് കിടക്കുന്നുണ്ടാവും.
ബാരക്സിലേക്കുള്ള വളഞ്ഞു പുളഞ്ഞ റോഡിനരികില്‍ ആനക്കൂട്ടം പോലെയുള്ള പാറക്കൂട്ടത്തില്‍ കന്മദം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും.
തിമിര്‍ത്തു പെയ്യുന്ന മഴയത്ത്, ചങ്കുവെട്ടിപ്പള്ളിയുടെ പാര്‍ശ്വങ്ങളില്‍ ചളിപുരണ്ട വസ്ത്രങ്ങളണിഞ്ഞു,
ചട്ടക്കാലന്റെ കടയില്‍ നിന്ന് അപ്പപ്പോള്‍ വാങ്ങിക്കൊണ്ട് വരുന്ന റബര്‍ പന്തും,
ഉണക്ക മടലിന്റെ ബേറ്റും,അതു പൊട്ടിയാല്‍ കാറ്റില്ലാത്ത ഫുട്ബോളുമായി കളിക്കനെത്തിയിരുന്ന
കൂട്ടുകാരെക്കാണാതെ ചങ്കുവെട്ടിപ്പള്ളിയുടെ നമ്മളന്നിരുന്ന പടവുകള്‍ വിതുമ്പുന്നുണ്ടാവും....

ഗരുഡന്‍ കുളത്തില്‍ നീല നിറമുള്ള വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കുമൊ?......
ശ്രീമതിയിലേക്കുള്ള വഴിയില്‍ മണ്ണിന്റെ നിറമുള്ള വെള്ളം കുത്തിയൊഴുകിയുണ്ടാവുന്ന വലിയ വലിയ കുഴികള്‍ താണ്ടുന്നതിനിടയില്‍ ആ ടെറസിട്ട പഴയ വീടിലെക്ക് ഒരു ഒളികണ്‍ നോട്ടംഅവിടെ നമ്മെക്കാത്ത് നില്‍ക്കുന്ന കറുത്ത പെണ്‍കുട്ടിയുടെ വെളുത്ത പുഞ്ചിരി.....
ശ്രീമതിയില്‍ നിന്നു ബോണ്ടയും ചൂടന്‍ കായപ്പവും കഴിച്ചിറങ്ങിയാല്‍ ഇരട്ട മരങ്ങള്‍ക്കിടയില്‍,പെട്ടിക്കടയുടെ പിന്നിലിരുന്നു മമ്മൂട്ടി റ്റൈംസിനെപ്പറ്റി ചെറിയൊരു സംവാദം,പശ്ചാത്തലത്തിനു ചാറ്റല്‍ മഴയും, കപ്പലണ്ടി മിഠായിയുടെ നാവിലൂറുന്ന മധുരവും.....എല്ലാം ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍....


മഴയുടെ സീസണില്‍ അങ്കണ്‍ വാടിയുടെ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ചുവരുകള്‍ക്കരികില്‍ ഒരു പഴയ കറുത്ത കുടയും ചൂടി കച്ചവടം പൊടി പൊടിക്കുന്ന മിസ്റ്റെര്‍ സ്മഗ്ഗ്ളര്‍....

വൈകുന്നേരങ്ങളില്‍ ഇന്ത്യാ ഗവണ്മെന്റും അശോകേട്ടനും ചേര്‍ന്നൊരുക്കുന്ന ചപ്പാത്തിയും സബ്ജിയും...

പുള്ളികളുള്ള കുടയുമായി മിസ്റ്റെര്‍കായപ്പം സമയമറിയാന്‍ നമ്മളെയും അന്വെഷിച്ചു നടക്കുന്നുണ്ടാവും....
"ജാലകത്തിലെ ശീല നീക്കി" നമ്മളെയന്വെഷിക്കുന്ന ബാബുവേട്ടന്റെ ആത്മാവിനു നിത്യ ശാന്തി...
എല്ലാ ചൊവ്വാഴ്ചയും മുടങ്ങാതെ പള്ളിയിലെത്തുന്ന ആ സുന്ദരിക്കുട്ടികള്‍ ഇപ്പൊഴും വരാറുണ്ടൊ ആവൊ?..
.jpg)
സോമാലിയയുടെ പിന്‍ഭാഗത്തിള്ള ആ കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ടാവും അല്ലെ?അതൊ വിരഹ ദുഖ:ത്തില്‍ അതു ഉണങ്ങിപ്പൊയിരിക്കുമൊ..?
വരാന്തയിലെ നമ്മുടെ ഫുട്ബോള്‍....മുറ്റത്തെ ക്രിക്കറ്റ്.....
രാത്രി വൈകുന്നതു വരെ ശബരിയേട്ടനും സെബിയേട്ടനും വിനുവേട്ടനുമൊപ്പം ...അര്‍ജന്റീന,ബ്രസീല്‍,ജര്‍മനി...വേള്‍ഡ് കപ്പ് യുദ്ധങ്ങള്‍..ആരു ജയിച്ചാലും നമ്മളായിരുന്നില്ലെ ജയിച്ചതു...!@!
അതെ ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ കണ്ണ്നീര്‍ത്തുള്ളികള്‍ കൊണ്ട് തുലാഭാരം നടത്തപ്പെടേണ്ടവയാണു....,
സൗദി അറേബ്യയിലെ 55 ഡിഗ്രീ സെല്‍ഷ്യസ് ചൂടിലും കരളിനു കുളിരേകുന്നത് ആ ഓര്‍മ്മകള്‍ മാത്രമാണ്.
ശക്തിയായ കാറ്റത്ത് ചരിഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍ കോലായിലെ ഗ്രില്ലും കടന്നു മുഖത്തേക്കു തെറിച്ചു വീഴുന്നതൊര്‍മയുണ്ടോ?ചോര്‍ന്നൊലിക്കുന്ന വരാന്തയിലെ നിരത്തി വെച്ചിരിക്കുന്ന ഫൈബെര്‍ കസേരകളില്‍ നിവര്‍ത്തി വെച്ചിരിക്കുന്ന കുടകള്‍ക്കിടയിലിരുന്ന്, കാല്‍ ഭിത്തിയില്‍ കയറ്റിവെച്ച്, കയ്യില്‍ പത്രത്താളുകളും കാതിലൂറുന്ന വിവിധ്ഭാരതിയുടെ സംഗീതവും സാക്ഷിയായി എത്ര മണിക്കൊറുകളായിരുന്നു നമ്മളന്നു ഗോസിപ്പടിച്ചിരുന്നത്... ?
നമുക്കന്ന് പരസ്പരം രഹസ്യങ്ങ്ലുണ്ടായിരുന്നില്ല...
ഇന്നൊ നമ്മളിലോരോരുത്തരും എന്തു ചെയ്യുന്നുവെന്നു പരസ്പരം അറിയില്ല.
കോഴിക്കോട് 2002 മുതല്‍ 2007 വരെ നമ്മള്‍ "ജീവിക്കുക"യായിരുന്നു.കേരളത്തിന്റെ ഏതെല്ലാമോ മൂലയില്‍ നിന്നു വന്നവര്‍.ഒരു കൂട്ടമായി മാറി.ഒരു പാട് കഥാപാത്രങ്ങള്‍,ഒരു പാട് സുവര്‍ണ്ണ നിമിഷങ്ങള്‍... ഒരു മഴക്കാലം പോലെ കടന്നു പോയി.ആ വസന്തത്തിന്റെ ഓരോ ശേഷിപ്പുകളും നമുക്കു പെറുക്കിയെടുക്കേണ്ടതുണ്ട്.അതിലെ ഓരോ ഇതളുകളും അതിനെ തലൊടിയ ഓരൊ മഴത്തുള്ളികളും നമുക്കു ജീവിതതിന്റെ ചിപ്പിയില്‍ ശേഖരിച്ചു വെക്കേണ്ടതുണ്ട്.
പരീക്ഷക്കാലങ്ങളില്‍ അല്പം പഠനവും അല്പം കോപ്പിയുമൊക്കെ തയ്യാറെടുക്കാന്‍ വേണ്ടി എത്ര മണിവരെയാണു നമ്മള്‍ ഉറങ്ങാതെ നില്‍ക്കാറുള്ളതു....?അതിനിടയില്‍ രാത്രി രണ്ട് മണിക്കു ഹോട്ടല്‍ de keralaയില്‍ പോയി കട്ടന്‍ ചായ കുടിച്ചു വരുമ്പൊള്‍ എവിടെയായിരുന്നു നമ്മളന്ന് പറഞ്ഞു നിര്‍ത്തിയതു? മറന്നുവല്ലേ?....
ലിജിന്റെ പ്രണായവും,പുല്ലാങ്കുഴലുമായിരുന്നൊ നമ്മുടെ വിഷയം..
ഹൊസ്റ്റെലിലെക്കുള്ള വഴിയില്‍ ട്രയിനില്‍ വെച്ചു കാലിയാവുന്ന അബ്ദുവിന്റെ ചിക്കന്‍ ഫ്രൈയെപ്പറ്റിയാന്നൊ?
അതൊ വിപിന്റെ വിരലിനെപ്പറ്റിയായിരുന്നൊ?
അലിയുടെ രാഷ്ടീയ നൈപുണ്യത്തെ പറ്റിയായിരുന്നൊ?
ബൈജുവിന്റെ അതിശയൊക്തിയൊ,അതൊ ഫൈസുവിന്റെ പ്രഭാത റ്റെന്റൊ?
അല്ല രോഷിത് ഇക്കിളിക്കഥകള്‍ പറയുകയായിരുന്നില്ലെ?
അതൊ കബീറിന്റെ n70 ക്ലിപ്സോ?
അനൂപിന്റെ പ്രണയത്തെപ്പറ്റിയൊ അതൊ അനുവിന്റെ സപ്ലിയൊ,? അമ്മവന്റെ സദ്യയൊ?
സബിയുടെ മൊബൈല്‍ ഭ്രാന്തൊ,അതൊ സമീറിന്റെ ബേജാറൊ?
അല്ല നമ്മളന്ന് നിസാം കളരിക്കു പൊവുന്നതിന്റെ രഹസ്യം കണ്ടെത്തുകയായിരുന്നു.
ഹിലാലും നിര്‍മലും കുക്കിങ് സ്വയം ഏറ്റെടുത്ത് പെട്ടു പോയതിനെപ്പറ്റിയായിരുന്നൊ?
മറന്നുവല്ലേ?............
"നാം" ഇന്നലെയുടെ ഓര്‍മ്മകള്‍ക്കൊപ്പം നഷ്ടപ്പെടുകയാണു.ജീവിത ലക്ഷ്യ സാക്ഷാല്‍ക്കാരങ്ങള്‍ക്കു വേണ്ടി പരക്കം പായുമ്പൊള്‍, ഒരു കീറപ്പുതപ്പിനടിയില്‍ അഞ്ചു പേര്‍ കെട്ടിപ്പുണര്‍ന്ന് ഉറങ്ങിയിരുന്ന ആ നല്ല കാലത്തിന്റെ ചൂടും ചൂരും നമുക്കു നഷ്ടപ്പെടാതിരിക്കുക, ഐശ്വര്യം-സോമാലിയ FRNDZ.. ഇവിടെ പുനര്‍ജനിക്കുന്നു...http://frndz07.blogspot.comന്റെ രൂപത്തില്‍...
നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം....
1.ഇപ്പൊഴെന്തു ചെയ്യുന്നുവുന്നു ബ്ലൊഗില്‍ കുറിച്ചിടുക..
2.പഴയതും പുതിയതുമായ ഫോട്ടോസും വീഡിയൊസും upload ചെയ്യുക...
3.ആഴ്ചയിലൊരിക്കലെങ്കിലും ബ്ലോഗ് സന്ദര്‍ശിക്കുക.
NB:മലയാളം ടൈപ്പിങ് ഭൂമിയിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്നാണ്....അറിയില്ലെങ്കില്‍ ബന്‍ധപ്പെടുക.