ശ്രംഘലയായ BIGBAZAR
കേശവദാസപുരം(TVM)
ബ്രാഞ്ചിന്റെ മൂന്നാം നിലയില്‍വെച്ചാണ്.
നാട്ടുകാരനും ബന്ധുവും nest
ലെ സീനിയര്‍ സൊഫ്റ്റ്വെയര്ഡെവലപ്പറുമായ ശംസീറും ഉണ്ടായിരുന്നു കൂടെ.
നാളെ march 2nd,2008
ഞാന്‍ കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതുംടെക്നോപാര്കില് ആദ്യത്തെതും ആയ സൊഫ്റ്റ്വയര്‍ കമ്പനി caseconsult
ല്ജോയിന് ചെയ്യാന്‍ പൊവുകയാണ്. first impression is the best impression
എന്നശ്രീധരന് മാഷിന്റെ വാക്കുകള്‍ പ്രയോഗവള്‍കരിക്കാന്‍ വേണ്ടി personality
enhancing tools
തേടി ഇറങ്ങിയതാണ് സിറ്റിയിലേക്ക്(
എക്സിക്കുട്ടന്‍ ആവാന്‍).
ആണും പെണ്ണും ഇടകലര്‍ന്ന, തിരക്കുപിടിച്ച ആ ഞായര്‍ സന്ധ്യ...
അറിയാതെ പെട്ടെന്ന് കണ്ണിടറി, "വന്നു,കണ്ടു, കീഴടക്കി" എന്നു പറഞ്ഞതു പോലെയായി
കാര്യം. ഒറ്റ നോട്ടത്തില്‍ എനിക്കിഷ്ടായി, എണ്ണക്കറുപ്പണെങ്കിലും നല്ല
ഒതുക്കമുള്ള ശരീര ഘടന. അതെ,എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, ചെന്നു
കോരിയെടുത്തു, ബ്രാന്റഡ് അല്ലെങ്കിലും അവനുമുണ്ടായിരുന്നു ഒരു ബ്രാന്‍ഡ്
"ലക്കി". അതായിരുന്നു ഞാനും എന്റെ ലക്കി ഷൂസും തമ്മിലുള്ള ആദ്യ
സമാഗമം, ആദ്യ സ്പര്‍ശം എല്ലാം. വില വെറും രൂപാ 299/-, ചക്കിക്കൊത്ത ചങ്കരന്‍
,മനസ്സിലോര്‍ത്തു.LOL.
M Dയുടെ അമ്മ(നമ്മുടെ സൗധാമിനിച്ചേച്ചി)യുമായുള്ള
സൗഹ്രദമായിരുന്നു എനിക്ക് case consultല്‍ ഇന്റെര്‍വ്യൂ അറ്റെന്റ്
ചെയ്യാന്‍ യോഗ്യത നേടിത്തന്നതു(ജോലി യോഗ്യത കൊണ്ട് നേടി). ടെക്നൊപാര്‍ക്,
കണ്ണുകള്‍ക്കൊരു വിസ്മയ ലോകമായിരുന്നു, കേരളത്തില്‍ ആണെന്നു വിശ്വസിക്കാന്‍
ബുധ്ദിമുട്ടുള്ള അന്തരീക്ഷം. കേരളത്തില്‍ ഹര്‍ത്താലില്ലാത്ത സ്ഥലമൊ?എങ്ങനെ
വിശ്വസിക്കും?

പച്ചപ്പുല്‍പ്പരവതാനി വിരിച്ച നടപ്പാതകള്‍, പത്തും പതിനഞ്ചും നിലകളുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍, ജിം, പ്ലേ ഗ്രൗണ്ട്സ്, സ്വിമ്മിങ്പൂള്‍, റെസ്റ്റോറന്റ്സ്, തലങ്ങും വിലങ്ങും പായുന്ന വിലകൂടിയ കാറുകള്‍, കടം കേറി കര്‍ഷകന്‍ കയറിലഭയം തേടുന്ന കേരളമാണിതെന്ന് തിരിച്ചറിയാന്‍ അങ്ങിങ്ങായി കാണുന്ന കേര മരങ്ങളും, ബില്‍ഡിങ്ങുകളുടെ പേരുകളും മാത്രം(പമ്പ.പെരിയാര്‍,നിള,തേജസ്വിനി etc. ). ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പൊഴേക്കു ബേങ്കുകാരുടെ നീണ്ട നിര, "സര്‍...ഹൊം ലോണ്‍,പെഴ്സണല്‍ ലോണ്‍,കാര്‍ ലോണ്‍ " ചായക്കടയിലെ കുമാരന്‍ "ബജ്ജി വട ബോണ്ട" പറയുന്നതിലും അനായാസത്തില്‍ റ്റൈ കെട്ടിയവര്‍ ലോണ്‍
വിഷേശങ്ങല്‍ പറഞ്ഞു തീര്‍ക്കാറുണ്ടായിരുന്നു. വില കൂടിയ ആഡംഭരക്കറുകള്‍ 25
വയസ്സുകാരന്റെ കയ്യില്‍,ഇടതു വശത്തെ സീറ്റില്‍ അവന്‍ സോഫ്റ്റ്ലോകത്തു
നിന്നു തന്നെ തെരെഞ്ഞെടുത്ത സുന്ദരിയായ പെണ്‍കൊടി(wife/GF?). ഞാന്‍ അവരില്‍
എന്റെ നാളെകളെ സ്വപ്നം കണ്ടു, വര്‍ഷമൊന്നങ്ങു കഴിയട്ടെ, കാണിചുതരാം ഞാന്‍, മനസ്സു മന്ത്രിച്ചു. വിദേശ രാജ്യങ്ങളില്‍ അടിക്കടി പോയിവരുന്ന സഹപ്രവര്‍ത്തകര്‍, ഞാനും രഹസ്യമായി ജര്‍മന്‍ ഭാഷ പടിച്ചു തുടങ്ങി. കമ്പനി ഒരു സുപ്രഭാതത്തില്‍ നാളെ ജര്‍മനിയില്‍ പോണം എന്നു
പറഞ്ഞാലോ?( ഞങ്ങളുടെ കമ്പനി ജര്‍മന്‍ ആയിരുന്നു). യഥേഷ്ടം ചായ, കോഫി, സ്റ്റാഫ്
ബര്‍ത്ഡെകളില്‍ കമ്പനിയുടെ വക കേക്ക് മുറി, അടിപൊളി. ജീവിതം ബലേ ഭേഷ്!!
മുപ്പതിനായിരം techiesല്‍ ഒരുവനായി ഞാനും.; നൂറ്റി എഴുപതില്‍ ഒന്നായ്
caseഉം.പ്രൊഫഷനലുകളായ(ജാവ ബുജികള്‍) കുറെ സുഹ്രുത്തുക്കള്‍.

ബിജൊയ്,സപ്ന,മിനു,വന്ദന,മായ,അരുണ്‍,രേഷ്മ,ജോജി,പ്രബിത്,ശ്യാം ,
etc ഇങ്ങനെ നീളുന്നു സൗഹ്രദ വലയം.എല്ലാത്തിലുമുപരിയായി എന്റെ പുതിയ
സുഹ്രുത്തു ലക്കി.
**************************************************
രണ്ട്
മാസം ഒന്നു പൊഴിഞ്ഞു. ഏപ്രില്‍ ഫൂളിന്റെ അടുത്ത നാള്‍ ജീവിതത്തിലെ
ആദ്യ ശമ്പളം ഞാന്‍ കൈ പറ്റി(കോഴിക്കോടന്‍ ട്യൂഷന്‍ മാറ്റിനിര്‍ത്തിയാല്‍).
അതിനിടയില്‍ ലക്കി എന്റെ ശരീരത്തിലെ ഒരവയവമായി മാറിക്കഴിഞ്ഞിരുന്നു. അവനുമായി ഒരു ഇമോഷണല്‍ അറ്റാച്ച്മന്റ് എനിക്കു വന്നു. എന്റെ ആദ്യ ജോലിയില്‍ ഞാനാകുന്ന 90കിലൊയും താങ്ങി എന്റെ കൂടെ നടന്നവന്‍. എന്റെ നിഴലിനെക്കാളും എന്നോടടുത്തവന്‍. ഇരു വശത്തും ഹരിതാഭ ഭംഗി നിറഞ്ഞതും നീണ്ട വലിയ കറുത്ത തേരട്ടകള്‍ നിറഞ്ഞതുമായ(വൈരൂപ്യതയിലും ഒരു ഭംഗിയില്ലേ?) ടെക്നോപാറ്കിലെ പടവുകള്‍ കയറാന്‍ എന്നെ സഹായിച്ചവന്‍.
മെയ് ഫ്ലവര്‍സ് പൊഴിഞ്ഞു തുടങ്ങി.അന്തരീക്ഷം മേഘാവ്രതമായി. പേരില്‍
കാര്യമില്ല എന്നു ഞാന്‍ ലക്കിയില്‍ നിന്നാണ് പടിചതു.കാരണം സാമ്പത്തിക
മാന്ദ്യം അപ്പൊഴാണത്രേ ജര്‍മനിയിലെത്തിയതു,

"Hey Guyz,നമ്മുടെ കഞ്ഞി കുടി മുട്ടിയതു തന്നെ" ആരൊ കേന്റീനിലിരുന്നു കമന്റടിച്ചു.. ടെക്കീസിന്റെ മുഖത്തും മാന്ദ്യം ബാധിച്ചു തുടങ്ങി. കാരണം ശമ്പളം മുടങ്ങി വേറെന്താ..!! ലോണന്മാരുടെ നീണ്ട നിര
കമ്പനികള്‍ക്കു പുറത്തു കാണാതെയായി.
ആയിടെയാണ് എന്റെ ലക്കിയുടെ സോളിനു ഷൂസുമായുരു ബന്ധ വിഛേദന
ശ്രമം. ലക്കിയുടെ അകമാകട്ടെ ഞാന്‍ ധരിക്കുന്ന കാലുറകളെ കമ്പിളി പോലെയാക്കി
മാറ്റി.ഒരു രണ്ടാഴ്ചക്കുള്ളില്‍ ലക്കിയുടെ പിന്‍ഭാഗം , ക്രിത്യമായിപ്പറഞ്ഞാല്‍ ഇടതു കാലിന്റെ പിന്‍ഭാഗത്തെ സ്റ്റിച് പൂര്‍ണമായും വിട്ടു. ഇനി ഒരടി മുന്നോട്ട് നടക്കാന്‍ വയ്യ എന്ന അവസ്ഥയായി.
എന്റെ ലക്കീ,നീയെന്റെ അവസ്ഥ മനസ്സിലാക്കൂ.
അന്നു ഞാന്‍ വൈകിട്ടു മടക്കം ശ്രീകര്യത്ത് ബസ്സിറങ്ങി. നേരെ ചെരുപ്പു
കുത്തി മുതലാളിയുടെ(അങ്ങനെ വേണം വിളിക്കാന്‍) അടുത്തു പോയി.
സ്റ്റെതസ്കോപ്പൊന്നും വെക്കാതെ തന്നെ രൂപാ അറുപത്തഞ്ചാണയാള്‍
ചോദിച്ചതു. "ഭൂര്‍ഷ്വാസി,കണ്ണില്‍ ചോരയില്ലാത്തവന്‍"ബിജോയിയുടെ
ഉറ്റചങ്ങാതിയായിപ്പൊയി(LOL), ഇല്ലെങ്കില്‍ അവിടെ ഒരു റഷ്യന്‍ വിപ്ലവം
നടന്നെനെ!! പാര്‍ക് രാജധാനിയില്‍(a luxury hotel in tvm)പോയി വല്ലതും കഴിച
ദിവസം മറന്നു. അറുപത്തഞ്ച് വേണമത്രെ!!ലക്കിയെ ഞാന്‍
സമാശ്വസിപ്പിച്ചു.മാന്ദ്യമൊന്നടങ്ങട്ടെ. പ്പണപ്പെരുപ്പം
ഒന്നിറങ്ങട്ടെ, നമുക്കു വീണ്ടും വരാം. പിന്നെയൊരു ഉണക്ക ചെരുപ്പയിരുന്നെന്റെ
കാലില്‍.ഓഫീസില്‍ നമ്ര ശിരസ്കനായാണ് ഞാന്‍ കയറി ഇറങ്ങിയതു. രണ്ട് മൂന്ന്
ദിവസം ഞാന്‍ പെട്ട പാട്. ചെരിപ്പ് തലയില്‍ വെച്ച് നടകുന്നതു പോലെ
തോന്നിയെനിക്ക്. എന്റെ കേബിന്മേറ്റ് ആയ മായയുടെ ഒരു നോട്ടം, എനിക്കിപ്പൊഴും
സഹിക്കന്‍ പറ്റുന്നില്ല, ഞാനെന്തൊ മെതിയടി ധരിച്ചു നടക്കുന്നതു പോലെ! എന്റെ
ലക്കീ നീയുണ്ടായിരുന്നെങ്കില്‍...
**************************************************
മൂന്ന്
അതിനിടയിലെപ്പൊഴൊ technoparkന്റെ വോളീബോള്‍ ടൂര്‍ണമെന്റ്
അരങ്ങേറി.എട്ട് നിലയില്‍ ഞങ്ങള്‍ പൊട്ടി, എന്തിലേക്കോ ഉള്ള സൂചനയെന്ന പോലെ..(ഞാനായിരുന്നു ടീമിന്റെ വൈസ്
ക്യാപ്റ്റന്‍,എനിക്കതിന്റെ അഹങ്കാരമൊന്നുമില്ല ) . ബുധ്ദിയുള്ള, അനുഭവ സമ്പത്തുമുള്ള
caseന്മാര്‍ സുരക്ഷിതമായ മേച്ചില്‍ പുറങ്ങള്‍ തേടി
ചേക്കേറിത്തുടങ്ങി(UST,nest etc). കമ്പനിയിലെനെസ്കഫെ വെന്റിങ് മെഷീന്‍ വെറും ചൂടു
വെള്ളം മാത്രം ചുരത്താന്‍ തുടങ്ങി.ടെക്കീസിന്റെ എണ്ണം കുറയുന്നതിനൊപ്പം
ഞങ്ങളുടെ ബസ്സുകല്‍ ഓരോന്നായി വിറ്റു.വൈദ്യുതി അമൂല്യമാണ്, പാഴാക്കരുതെന്ന
പരസ്യം ഞങ്ങളുടെ ഒഫ്ഫീസില്‍ പ്രയൊഗവല്‍കരിച്ചു. കമ്പനി, സ്റ്റാഫിന്റെ
ബര്‍ത്ഡേകള്‍ മറന്ന മട്ടായി.
കരഞ്ഞും ചിരിച്ചും ഓരോരുത്തരായി പടിയിറങ്ങി.
ഞങ്ങള്‍ കുറച്ചു പ്രൊബേഷന്‍കാര്‍ കമ്പനിയുടെ ഒരു മൂലക്കു
ബാക്കിയായി, രാജു(PM) ഞങ്ങളെ PARSER ഉണ്ടാക്കാന്‍ വേണ്ടി
നിയമിച്ചു(ഫാല്‍തൂ കാം).ശോഭ(PL) ടൈടാനിക്കിലെ കപ്പിത്താനെപ്പൊലെ അപ്പൊഴും
ഓടിച്ചാടിക്കൊണ്ടിരുന്നു, കളി ജാവ വിട്ട് COBOLല്‍ ആയെന്നു
മാത്രം. ബിജൊയിയാണാ ബുദ്ധി ഉപദേശിച്ചത്" നീ IT എക്സിക്കുട്ടന്റെ വേഷത്തില്‍
പോയാല്‍ അറുപത്തഞ്ചല്ല 650 പറഞ്ഞന്നിരിക്കും, കഴുത്തിലെ റ്റാഗ് ഊരി വെച്ച്
പൊ, ഞാന്‍ ചായ കുടിക്കാന്‍ പൊലും അങ്ങനെയാ പോവാറ്. തിരുവനന്തപുരത്തു ID
കഴുത്തില്‍ കണ്ടാല്‍ എല്ലാത്തിനും സ്പെഷല്‍ റേറ്റാ.."
അല്ലെങ്കിലും ഈ മന്മൊഹനെയും ചിതംബരത്തെയും ഒന്നും വിശ്വസിക്കന്‍
പറ്റില്ല,പണപ്പെരുപ്പം 11ഉം കഴിഞ്ഞ്നു മേല്പോട്ട് തന്നെ.; ID യൂരി, ശക്തമായ
വില പേശല്‍ ആയുധവുമായി ഞാന്‍ അതേ ചെരുപ്പു കുത്തിയുടെ അടുത്തെത്തി. "the
same old bourgeoisie"
"എഴുപതു "അയാള്‍ വിലയിട്ടു.
"നാല്പതു"(കോഴിക്കൊടാണെങ്കില്‍ ഞാന്‍ പത്തു പറയുമായിരുന്നു)
"അറുപത്തഞ്ച്,പറ്റില്ലെങ്കില്‍ സാര്‍ വേറെയാളെ നോക്ക്"
ഇതും പറഞ്ഞയാള്‍ ലക്കിയില്‍ പണിയാന്‍ തുടങ്ങി, ജന്മാവകാശം പോലെ. നല്ല
സ്കോപ്പുള്ള ഫീല്‍ഡ്, സത്യമായിട്ടും ഒരു ചെരുപ്പു തുന്നല്‍ API യുടെ കുറവ്
എനിക്കു JAVAയില്‍ ഫീല്‍ ചെയ്തു.
**************************************************
നാല്
പൂര്‍ണ്ണ ആരോഗ്യവാനായ ലക്കിയുമായി വര്‍ദ്ധിച്ച ആത്മ വിശ്വാസവുമായാണ്
അടുത്ത ദിവസം ഓഫീസിലെത്തിയതു. ലക്കിയെ തലയില്‍ വെച്ച് നടന്നാലോ എന്നു
തൊന്നിയ നിമിഷങ്ങള്‍! ആത്മവിശ്വാസാധിക്യം മൂലം ഞാന്‍ ഓഫ്ഫീസിലെ
വാതായനങ്ങളില്‍ എഴുതിവെച്ച നിര്‍ബന്ധ push pull കര്‍മങ്ങളൊക്കെ
ലക്കിയുടെ സഹായത്തോടെയാണ് നിര്‍വഹിച്ചത്. ലക്കിയുടെ ഒരു pushല്‍ നിന്നു
സ്മിത കഷ്ടിച്ചാണ് രക്ഷപ്പെട്ടതു. അവര്‍ ലക്കിയുടെ വിക്ര്തിക്കു മന്ദസ്മിതം
തൂകി സാക്ഷിയായി, ഞാനാകട്ടെ സീനിയറുടെ മുന്നില്‍ ആകെ ചമ്മി, എന്റെ
ലക്കീ, നിന്നെക്കൊണ്ട് ഞാന്‍ തോറ്റു...

"എല്ലാവര്‍ക്കും വേറെ ജോലി കിട്ടി, എനിക്കൊന്നും ഇതുവരെ ശരിയായില്ല"
RHCE എക്സാമില്‍ നൂറില്‍ നൂറും നേടിയ linux പുലിക്ക് ഒരേ സങ്കടം. APN
(MD)ന്റെ അടുത്തയാളായ എന്റെടുത്ത് കമ്പനിയുടെ ഭാവിയെപ്പറ്റി വല്ല വിവരവും
ഉണ്ടോന്ന് അഷ്രഫ് എപ്പൊഴും ചികഞ്ഞു നൊക്കിയിരുന്നു."ഞാന്‍ പോവുന്ന
കമ്പനിയൊക്കെ പൂട്ടുന്നതെന്താ? "ബിജൂയിയെടെ സംശയം!
പ്രബിത് മീശ ശരിയാക്കി സമയം നീക്കി. രമ്യയടക്കം പലരും കല്യാണത്തില്‍ അഭയം
ക്ണ്ടെത്തി. അരുണ്‍ സ്വന്തമായി മെയില്‍ സെര്‍വര്‍ ഉപയോഗപ്പെടുത്തി ചാറ്റിങ്
സൊഫ്റ്റ്വേര്‍ കണ്ടെത്തി("necessity is the mother of inventions"). മിനു
അപ്പൊഴും പ്രഭാതങ്ങളില്‍ "have a nice day"ഇമെയില്‍
അയച്ചിരുന്നു(തൊലിക്കട്ടി അപാരം.!)ചായ സമയങ്ങളില്‍ സപ്നയുടെ ശോക
ഗാനക്കച്ചേരി
അരങ്ങേറി. (without tea!). ഞാനും ലക്കിയും കളിച്ചും ചിരിച്ചും സമയം തള്ളി
നീക്കി,കമ്പനി തിരിച്ചു വരും, എല്ലാം ശരിയാവും എന്ന് അവന്‍ എപ്പൊഴും
ആശ്വസിപ്പിക്കാറുണ്ടായിരുന്നു. ഞാന്‍
അവനെയും..."നീ കണ്ടില്ലെ രാജുവും ശോഭയും ജോജിയുമെല്ലാം
ഇവിടെയില്ലെ, അവര്‍ക്കു വേറെ ജോലി കിട്ടാഞ്ഞാണൊ?അല്ല ,അവര്‍ക്കറിയാം,കമ്പനി
കരകയറുമെന്ന്... പക്ഷെ;
**************************************************
അഞ്ച്
അപ്രതീക്ഷിതമായാണാ ദാരുണ സംഭവം നടന്നതു, സ്വതന്ത്ര ഭാരതാംബയുടെ 62-)ം
പിറന്നളാഘോഷ വേള, മൈക്കല്‍ ഫെപ്സ് ബീജിങ്ങിലെ ഒലിമ്പിക്‍സ് വാട്ടര്‍
ക്യൂബില്‍ എട്ടാവതു സ്വര്‍ണ്ണവും മുങ്ങിത്തപ്പിയെടുത്തതിന്റെ അടുത്ത
ദിവസം, ഹിറ്റ്ലറുടെയും മാരിയോയുടെയും(കമ്പനി ഓണര്‍) നാട്ടില്‍ സമയം
11.30am,ഭൂമി മലയാളത്തില്‍ 3pm.(caseല്‍ രണ്ട് ക്ലോക്കുണ്ടായിരുന്ന്,ഒന്നു
നാടന്‍ സമയവും ഒന്ന് ജര്‍മന്‍ സമയവും കാണിച്ചിരുന്നു.) ഞാനൊന്നു ശങ്ക
തീര്‍ത്ത് വരികയായിരുന്നു, പടവുകളില്‍ പെട്ടെന്നു ഒന്നടി തെറ്റി, ആദ്യമായി എന്റെ
ലക്കിയെന്നെ വീഴ്തി. ഞാനാദ്യം നോക്കിയതു എന്റെ ലക്കിക്ക് എന്തെങ്കിലും
സംഭവിച്ചൊ എന്നയിരുന്നു, അതെ, ഞങ്ങളുടെ സന്തൊഷത്തിനു അതിരിടാന്‍ വിധി
തീരുമാനിച്ചിരിക്കുന്നു, അല്ലെങ്കിലും വിധി അങ്ങനെയാണ്. സന്തോഷ
നിര്‍ഭരനിമിഷങ്ങളെ പരിമിതപ്പെടുത്തുന്നതിലാണ് വിധിക്കു
താല്പര്യം, ആര്‍ത്തുല്ലസിക്കുന്ന മഴപ്പാറ്റക്കു ആയുസൊരു ദിവസവും പുറകില്‍
മാറാപ്പുമായി നടക്കുന്ന ആമക്കു ഇരുനൂറ് വര്‍ഷവും ആയുസ്സ് നല്‍കിയ അതേ
വിധി,ഇവിടെയും വില്ലനാകുകയായിരുന്നു. എന്റെ ലക്കിയുടെ ശരീരത്തിന്റെ ഒരു ഭാഗം
മുറിഞ്ഞ് ദൂരെ തെറിച്ച് വീണ് കിടക്കുന്നു, എനിക്കതു നോക്കി
നില്‍കാനായില്ല, അപ്പോള്‍ തന്നെ ലക്കിയെയുമെടുത്ത് ഞാന്‍ നേരെ പഴയ
ഭൂര്‍ഷ്വാസി ഭിശഗ്വരന്റെ അടുത്തേക്ക് വെച്ച് പിടിച്ചു. കേസ്
എമെര്‍ജന്‍സിയാണെന്ന് മനസ്സിലാക്കിയ അയാള്‍ MBBS കാരുടെ ബുദ്ധി തന്നെ
കാണിച്ചു. "അഡ്മിറ്റ്", നാളെ വരാന്‍ അയാളുടെ വിദഗ്ദോപദേശം" എനിക്ക് നാളെ ഓഫീസില്‍ പോണം", ഇതു കേട്ട് അയാളെന്നെയൊന്നു അടിമുടി
നോക്കി,
എന്റെ കഴുത്തിലെ "ഞാന്‍ വലിയ സൊഫ്റ്റ്വയര്‍ എഞ്ചിനിയര്‍"എന്നെഴുതി
വെച്ചിരിക്കുന്ന റ്റാഗിലേക്കും,കോഴിയെ നോക്കുന്ന കുറുക്കനെപ്പൊലെ. ഞാന്‍
മനസ്സില്‍ പറഞ്ഞു, സാലേ, നിനക്കെന്തറിയാം, വേള്‍ഡ് ട്റേഡ് സെന്റര്‍ ആ കശ്മലന്മാര്‍ തകര്‍ത്തു ,
, ആഗോള സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുന്നു, യൂറൊപ്പില്‍
അതിന്റെ അനുരണനങ്ങള്‍ പ്രകമ്പനങ്ങളായി മാറി, IT ബുജികളുടെ ശമ്പളം മുടങ്ങി,നീ
ഇതൊന്നുമറിയാതെ തുന്നിക്കോ!!
അയാള്‍ എനിക്ക് മൂന്ന് മണികൂര്‍ സമയം തന്നു, എങ്ങോട്ടും മാറാതെ
അവിടെത്തന്നെ നിന്ന എന്നെക്കണ്ട് അയാള്‍ക്ക് സങ്കടം തോന്നിക്കാണണം, അയാള്‍
organ transplantation surgery പെട്ടെന്നു തന്നെ തുടങ്ങി.അതൊരു major one ആയിരുന്നു.
ഉദ്വേഗജനകമായ നിമിഷങ്ങള്‍,...എന്നെ കണ്മുന്നില്‍ വെച്ചായിരുന്നു അതു
സംഭവിച്ചതു. മറ്റേതോ ഉണക്ക ഷൂസിന്റെ ഭാഗം എന്റെ ലക്കിയുടെ ഭാഗമായി
മാറുന്നതു ഞാന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു. ഒരൊന്നാന്തരം പ്ലാസ്റ്റിക്
സര്‍ജറി ചെയ്ത മുഖഭാവത്തോടെ അയാള്‍ രൂപാ അന്‍പതാവശ്യപ്പെട്ടു, ശബ്ദമലിനീകരണം
നടത്താനുള്ള മൂഡ് ഇല്ലാത്തതു കൊണ്ട് ഞാന്‍ മുഴുവനും കൊടുത്തു. ഞാന്‍
ലക്കിയെ കൈയ്യിലെടുത്തു ഒന്നു ചതച്ചും വലിച്ചും ഒക്കെ നോക്കി, അപകടാവസ്ഥ തരണം ചെയ്തിരിക്കുന്നു.നയനങ്ങള്‍ സന്തോഷാശ്രു നിര്‍ഭരമായി.എന്റെ ലക്കീ," ഉം..........മ്മ"(വെച്ചില്ല).
**************************************************
ആറ്
caseല്‍ കാര്യങ്ങള്‍ ആകെ കൈ വിട്ടിരിക്കുന്നു,ജോജി, ഹബിന്‍, ഷാന്‍
തുടങ്ങിയ സോഫ്റ്റന്മാരും സോഫ്റ്റികള്‍ 90%ഉം തൊട്ടടുതുള്ള പല
കമ്പിനികളിലേക്ക് അഭയം തേടിയിരിക്കുന്നു. രാജു(PM) തനിക്കുള്ള നെല്‍
വയലുകളെപ്പറ്റിയും ക്രിഷിയില്‍ തനിക്കുള്ള നൈപുണ്യത്തെ പറ്റിയും വാതോരാതെ
സംസാരിക്കുന്നു. APNഉം ആനന്ദും(HR) ഞങ്ങളുടെ സെക്ഷനിലേക്ക്
വരാതായിരിക്കുന്നു. ശോഭയുടെ മുഖവും വാടിയതോടെ പിന്നെ ഒന്നും
ആലോചിക്കാനുണ്ടായിരുന്നില്ല. ESCAAAAAAAAAAPE.....കിട്ടുന്ന ലൈഫ് ബോട്ടില്‍
കയറി രക്ഷപ്പെടുക തന്നെ.
എന്റെ ശമ്പള കുടിശ്ശിക മുഴുവന്‍ കമ്പനി സെറ്റില്‍
ചെയ്തു, അടുത്ത ദിവസം എന്റെ പ്രൊബേഷന്‍ പിരീഡ് കമ്പ്ലീറ്റ് ആവുകയാണ്. ഞാന്‍
മുംബൈയില്‍ വെറെ ജോലി ശരിയായെന്ന കള്ളവുമായി, ഉള്ള ധൈര്യം സംഭരിച്ച് APN(MD)യെ
സമീപിച്ചു. "sir,I would like to resign from the company,since I have....
"ഏതു കമ്പനിയുടെ ഏറ്റവും പ്രഗല്‍ഭനായ ഡവലപ്പര്‍ ആകാന്‍
ഞാനാഗ്രഹിച്ചുവൊ, ജോലി വേറെക്കിട്ടിയെന്നു കള്ളം പറഞ്ഞ് അതേ കമ്പനിയില്‍
നിന്നു അഭിനന്ദനങ്ങള്‍ വാങ്ങിയപ്പൊള്‍ ആ വലിയ മനുഷ്യന്റെ മുന്നില്‍ എന്റെ വെളുത്ത
കണ്ണിന്റെ കറുത്ത ഹ്രിദയം ചെറുതായൊന്നീറനണിഞ്ഞു.
അന്ന് വൈകുന്നെരം പൗര്‍ണമിയില്‍ (ചാവടി മുക്കിലെ ഞങ്ങളുടെ
വീട്)തിരിച്ചെത്തുമ്പോള്‍ ചെറിയൊരു കല്ല് ലക്കിയുടെ സോള്‍ ഭേദിച്ച് എന്റെ
കാലിനെ ചെറുതായൊന്നു സ്പര്‍ശിച്ചു. ആ നിമിഷം തന്നെ എന്റെ മനസ്സിലെ കാല്‍കുലേറ്റര്‍
പ്രവര്‍ത്തിച്ചു.299+65+50=414 (the fountain of life,
എന്നറിയപ്പെടുന്ന നമ്പര്‍) പൌലോ കൊഇലോ പറഞ്ഞതു പോലെ ഇത് എന്തിനെയോ സൂചിപ്പിക്കുന്നുവോ? എന്തൊ..........!)ഇതാണ് ലക്കിയെ എന്റെ കൂടെ ആറു മാസം
നിലനിര്‍ത്തിയതിനു ചെലവ്(മൈന്റനന്‍സ് അടക്കം). ഇടറിയ മനസ്സ്,അടി കീറിയ
ലക്കി,മുന്നില്‍ തികഞ്ഞ ശൂന്യത.... അന്നു രാത്രി ഉറക്കം തീരെ വന്നില്ല.നിശീഥിനി
ഇഴഞ്ഞാണ് നീങ്ങിയത്, രാവിലെ മാത്ര്ഭൂമിതേടിപ്പുറത്തിറങ്ങിയതാണ് ,പെട്ടെന്നു
ഞാനതു ശ്രദ്ധിച്ചു, ലക്കിയെ കാണാനില്ല,അന്വെശിച്ചപ്പൊള്‍
കണ്ടവരാരുമില്ല. എന്റെ മനസ്സെന്നോട് മന്ദ്രിച്ചു,ലക്കി തന്റെ
ജന്മദൗത്യം, അവതാരോദ്യേശ്യം നിറവേറ്റി മടങ്ങിയതാവാം....ആ ദിവസത്തിലെ ഓരൊ നിമിഷവും
എന്റെ വ്രണിത ഹ്രിദയത്തില്‍ ഒരു സൗഹറ്ദത്തിന്റെ ദൗര്‍ഭാഗ്യകരവും
തമോജഡിലവുമായ വിഷാദവും വ്യഥയും ഘനീഭവിച്ചു നിന്നു. നേരമിരുട്ടിയിട്ടും എന്റെ
കണ്ണുകള്‍ ലക്കിയെതേടിക്കൊണ്ടിരുന്നു. സത്യം ഉള്‍കൊള്ളാന്‍ മനസ്സിനെന്നും
പ്രയാസമാണല്ലൊ.
"സ്നേഹം അങ്ങനെയുമുണ്ട്,ഏത് മുറിവും സഹിച്ചു കൊണ്ട്,ഏതവമാനവും സഹിച്ച്
കൊണ്ട്,ചിലപ്പോള്‍ ഇനിയൊരിക്കലും തിരിച്ച് കിട്ടുകയില്ലെന്നറിഞ്ഞു
കൊണ്ട്. "പണ്ടെങ്ങൊ വായിച്ചു മറന്ന കവി വാക്കുകള്‍ മനസ്സിനു കുടചൂടാന്‍ ശ്രമിക്കുന്നു, ഇപ്പൊഴും....
