
പ്രകാശ പര്‍വം കേറി ഹിറയിലെത്തി ഞാന്‍,
പക്ഷെ ഹിറയിലിരുളായിരുന്നു.
മാലാഖ തന്‍ ചിറകൊലിക്കായ് കാതോര്‍ത്തു ഞാന്‍,
മൂകത മാത്രം ബാക്കിയായി.
സുജൂദിന്റെ നിറവില്‍ എന്റെ കണ്ണില്‍ രക്തകണങ്ങള്‍!
എന്റെ പ്രവാചകന്‍,എന്റെ പ്രവാചകന്‍
അക്ഷരങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്നോതിയിരുന്നു.
ഇന്ന്, ഈ ഇരുളില്‍, തിരിച്ചറിയുന്നെന്നെ ഞാന്‍
"അന മാ മിന്‍ ഖാരി,അന മാ മിന്‍ ഖാരി"
എനിക്കിപ്പൊഴും വായന അറിയില്ലെന്ന്!!
No comments:
Post a Comment