frndz

Monday, September 13, 2010

അളിയോ ഭൂമി ഉരുണ്ടു തന്നെ



kingdom of soudi arabia യിലെ ജുബൈല്‍ പ്രവിശ്യ.പെട്രൊ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ പുകയും മണവും നിറഞ്ഞ അന്തരീക്ഷം,റോയല്‍ കമ്മീഷന്‍ ഭാഗത്തുള്ള വലിയ ഫ്ലയറുകളില്‍ നിന്നു നിര്‍ത്താതെ ആകാശത്തേക്ക് അഗ്നി വമിച്ച് കൊണ്ടിരിക്കുന്നതു കാണാം.മനുഷ്യന്‍ അന്തരീക്ഷത്തിനു തീക്കൊടുക്കുകയാണെന്നു തോന്നും കാണുമ്പോള്‍.
അഫ്ഗാനികള്‍ നടത്തുന്നതാണെങ്കിലും തുര്‍കിസ്റ്റാന്‍ ബുഹാരി എന്നാണു ഞങ്ങളുടെ സമീപത്തുള്ള കബ്സാകടയുടെ പേര്.ഞാനും ഞങ്ങളുടെ കമ്പനിയിലെ എഞ്ചിനിയര്‍മാരായ കമരും മസറും കൂടെ സൗദിയിലെ സ്പെഷ്യല്‍ ഐറ്റമായ കബ്സ കഴിക്കുകയായിരുന്നു.ഞാനപ്പൊഴാണതു ശ്രദ്ധിച്ചതു,ഒരാള്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു.താടി വെച്ച ഈ മനുഷ്യനാരെന്നു തിരിച്ചറിയാന്‍ ഒരു നിമിഷം മുഴുവനായും വേണ്ടി വന്നില്ല.അതു നമ്മുടെ ആഷിക്കയിരുന്നു.അതെ എല്ലാ വെള്ളിയാശ്ചയും കോളേജില്‍ നിന്നു നേരെ വീട്ടിലേക്കു പോണ മഞ്ചേരിക്കാരന്‍ ആഷിക്കു തന്നെ.മനസ്സില്‍ പറഞ്ഞ് പോയി"അട പാപീ,ഈ ഭൂമി ഉരുണ്ടു തന്നെ ,no doubt in that "...രിന്‍ഷാദും ,അനൂപ് kp യും ഒക്കെ ഈ ജുബൈലില്‍ തന്നെയുണ്ടെന്നു അറിയാന്‍ കഴിഞ്ഞു.

Monday, August 2, 2010

ഹിലാലിനെ കാണ്മാനില്ല...



gec യിലെ നിത്യ ഹരിത നായകനും ഫോട്ടോ പോസിങ്ങില്‍ അഗ്രഗണ്യനുമായ ഈ ഫോട്ടോയില്‍ കാണുന്ന ഹിലാല്‍ എന്നാ ഹിലുവിനെ കാണാനില്ല.frndz07 ബ്ലോഗിന്റെ എല്ലാമെല്ലാം ആകേണ്ടിയിരുന്ന ഹില് ഏത് കുളത്തിലാണ് മുങ്ങ്ങ്ങിയത് എന്ന് ഇതുവരെ ആര്‍ക്കും അറിയില്ല....കല്യാണം കഴിന്ഹ്ന്ഹെന്നു കേട്ട്,ആവോ ആര്‍ക്കറിയാം കാര്യങ്ങ്ങ്ങള്‍...?!!!!വല്ല വിവരവും അറിയുന്നവര്‍ കമന്റ്‌ എഴുതുക...

Friday, July 30, 2010

നിനക്കായ് തോഴീ..





ഞാന്‍ കരയുമ്പോള്‍ എന്റെ കൂടെ കരയാനും ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കൂടെ ചിരിക്കാനും എന്നിലെ ഞാനായ് മാറാനും ഒരു പെണ്‍കുട്ടി.അവളെപ്പൊഴാണെന്റെ ജീവിതത്തിലേക്ക് ഒരു പനിനീര്‍ പുഷ്പം പോലെ സുഗന്ധം പരത്തി കടന്ന് വരിക?എന്റെ ജീവിതത്തിന്റെ മറുപാതി.കാത്തിരിപ്പിന്റെ കാനനഛായ താണ്ടി,വിദൂരതയുടെ വിരഹ സൗന്ദര്യം വെടിഞ്ഞ് ഒരു നാള്‍ അവള്‍ സാമീപ്യത്തിന്റെ തൂവല്‍ സ്പര്‍ശം സമ്മാനിക്കുക തന്നെ ചെയ്യും.കാത്തിരിപ്പിന്റെ ദ്രുതമിഡിപ്പിനാല്‍ ഊഷ്മാവുയര്‍ന്ന എന്റെ തനവും മനവും സ്നേഹാമ്റിതിനാല്‍ നനുപ്പിക്കും നാള്‍ കാത്ത്‍, മഴക്കായ് കേഴും വേഴാമ്പലെപ്പൊലെ ഞാന്‍,എന്നു നീ പെയ്തിറങ്ങുമെന്നറിയാതെ....

ആരാണു നീ.....?ഭൂമിയുടെ ഏതു കോണിലാണ് നീയിപ്പോള്‍?

ഒരു പക്ഷെ ഇതുവരെ കാണ്ടിട്ടില്ലാത്ത നിന്നെക്കാണാന്‍, എന്തിനെന്‍ മനം വല്ലാതെ വീര്‍പ്പു മുട്ടുന്നു?!!അതൊ നമ്മള്‍ മുന്‍പ് കണ്ടിരുന്നൊ? നിലാവുള്ള രാത്രിയില്‍ ദല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ വെച്ച് കണ്ടതു നിന്നെയായിരുന്നൊ?ദാരിദ്ര്യത്തിന്റെ കറുപ്പു കൈകളില്‍ നിന്നും രക്ഷ്പ്പെടാന്‍ വേണ്ടി,സമീപത്തിരിന്നിരുന്ന വ്രദ്ധയായ മാതാവിനെ അത്താഴപ്പട്ടിണിയില്‍ നിന്ന് കരകേറ്റാന്‍ വേണ്ടി,ധരിച്ച ധാവണിയുടെ മറുതല ഒരു ഭിക്ഷ്പ്പാത്രമാക്കി നീയെന്നോട് യാജിച്ചിരുന്നതു എന്റെ ഹ്രിദയമാണെന്നറിയാതെ,ഒരു ജീവിതമാണെന്നറിയാതെ,ഒരു കൈത്തങ്ങാനെന്നറിയാതെ, ഞാനന്ന് നിക്ഷേപിച്ച ഒരു രൂപാ നാണയത്തുട്ടുകള്‍ എനിക്കു മാപ്പു നല്‍കിരുന്നെങ്കില്‍....
പ്രണയത്തിന്റെ പ്രധിധ്വനികള്‍ നിലക്കാത്ത താജ് മഹലിന്റെ താഴികക്കുടങ്ങല്‍ക്കു കീഴെ,എന്നെ നോക്കി പാല്‍ പുഞ്ചിരി തൂകിയ പെണ്‍കുട്ടി നീയായിരുന്നൊ?ഊരും പേരുമറിയാത്ത നിന്നെ പിന്നീട് പല ആള്‍ക്കൂട്ടങ്ങളിലും എന്റെ കണ്ണുകള്‍ ഞാനറിയാതെ തേടാറുണ്ടായിരുന്നില്ലെ?
എന്റെ സ്വപ്നങ്ങളില്‍ മാത്രം വന്നവളാണൊ നീ...
അതൊ,സന്ധ്യാ നേരത്തെ സൂര്യന്‍ നാണിച്ച് പോം വിധം ശോണിമയാര്‍ന്ന അയല്പക്കത്തെ ആപ്പില്‍ പെണ്ണാണൊ നീ.......
ഉഹിബ്ബുക sms അയക്കുന്ന അറബിപ്പെണ്‍കൊടിയുടെ രൂപമാണൊ നിനക്ക്?
എനിക്കറിയില്ല ഇരുളില്‍ വെളിച്ചമെവിടെയെന്ന്??,ഇങ്ങനെയും ഒരു സമസ്യയൊ!ഒരു ചോദ്യതിന് ഒരായിരം ഉത്തരങ്ങളോ!
എന്നു നിന്റെ പ്രണയത്തില്‍ എല്ലാം മറന്ന് ഞാന്‍ അലിഞ്ഞു തീരുന്ന നാള്‍ വരും?എന്റെ പ്രണയ തന്ത്രികള്‍ നിനക്കായ് കാത്തിരിക്കും ,വേണമെങ്കില്‍ യുഗങ്ങളോളം....ആത്മാവിനു മരണമില്ലല്ലൊ..

Thursday, July 29, 2010

അങ്ങനെ ശിയാസും വെട്ടിലായി...


GEC പ്രധിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍...


പ്രിയ സുഹ്രുത്തിനു frndz07ന്റെ ഒരായിരം മംഗല്യാശംസകള്‍...


അങ്ങനെ ശിയാസും വെട്ടിലായി...ha ha..




Saturday, July 24, 2010

നിസാമിന്റെ വെടികള്‍ ......




ബ്ലൊഗ് എന്നു കേള്‍‍ക്കുമ്പൊള്‍ എനിക്കു ഒരു കാര്യം ഓര്‍മ വരുവാ.....

ഇന്റെര്‍നെറ്റ് ടെക്നോളജിയുടെ പരീക്ഷ തലെ ദിവസം ശ്റീമതയില്‍ ചായ കുടിക്കാന്‍ ചെന്നതായിരുന്നു..നിസാമോടു ഞാന്‍ ചോദിചു..നിസാം എല്ലാം പടിചൊ...നിസാം പറഞ്ജു,,,ഇനി ഒന്നു റിവിഷന്‍ ചെയ്യണം...ഒരു മൊഡുള്‍ വരെ കംപ്ലിറ്റ് ആവാത്ത‍ എന്നെ നൊക്കി അവന്‍ അങനെ പറന്ജ്പ്പൊള്‍ വായില്‍ വച്ച പഴം പൊരി അരിയതെ വിഴുങിപൊയി....അപൊഴാണു രാഷ്ട്ര ദീപികയുടെ ടെക്നോളജി പേജില്‍ ബ്ലോഗിനെ പറ്റി ഒരു ലേഖനം കണ്ടതു,ഐടി യില്‍ പുലിയായ (ഏഴാം സെമസ്റ്റര്‍ വരെ ഒരു ഈമൈല്‍ എഡി പോലും ഇല്ലാത്ത ആളായിരുന്നു എന്നതു വേറെ കാര്യം) നിസാമോടു ഞാന്‍ ചോദിചു..നിസാം ഇ ബ്ലൊഗ് എന്നു വെചാല്‍ എന്താ...നിസാം രാവിലെ കളരി തറയില്‍ പിടിച്ച ശ്വാസം പിടിചു കൊണ്ട് തന്നെ പറഞ്ജു...ആ....ഇനി അതു മത്രമെ പടിക്കാന്‍ ബാക്കിയുള്ളു........



അതുപൊലെ എല്ലാവരും പഴയ ആരോപണങലും സത്യങളും ഇതില്‍ കുറിചിടുക.....(മുകളില്‍ കൊടുതതു സത്യ്ം ആണു..)

Thursday, July 1, 2010

പ്രവാസി...



സുഹൃത്തേ ..നിനക്കെങ്ങനെ പ്രവാസിയുടെ തുടിപ്പുകള്‍ അറിയാന്‍ കഴിയും......?2009 ഒക്‍റ്റൊബെര്‍ 31നു സൗദിയില്‍ തുടങ്ങിയ എന്റെ പ്രവാസം.......നല്ല ജൊലിയും താമസവും എല്ലാം ഉണ്ടായിട്ടും,ആഴ്ചകളോളം മിഴികളുടെ നനവ് മാറിയിരുന്നില്ല...കാരണം പറച്ചു നടലിന്റെ വേദന അതി തീക്ഷ്ണമാണ് ........
പിറന്നു,പിച്ച വെച്ച് വളര്‍ന്ന മണ്ണില്‍ നിന്നു പറിചെടുക്കുമ്പോള്‍ പ്രവാസിയുടെ വേരുകള്‍ക്ക് നഷ്ടപ്പെടുന്നതു മണ്ണിന്റെ മണവും മഴത്തുള്ളികളുടെ കിലുക്കവും മാത്രമല്ല,മനസ്സ് പിടയുന്ന നിമിഷങ്ങളില്‍ സ്നേഹിക്കുന്നവരെ മാറോടണച്ച്, ഉള്ളു തുറന്ന് ,ഒന്നുച്ചത്തില്‍ കരയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്....
faizu

Saturday, June 5, 2010

"നമ്മളെ" മറന്നുവോ?














ഇത്
ജൂണ്‍ മാസം,
മഴ
തിമിര്‍ത്തു പെയ്യ്കയാണ് മലയാള നാട്ടില്‍.വെസ്റ്റ്‌ ഹില്ലിലും മഴ പെയ്യുന്നുണ്ടാവും.
നമ്മുടെ
"സോമാലിയ"ക്കു മുന്നിലുളള ഷട്ടില്‍ കോര്‍ട്ടില്‍ വയലറ്റ് നിറമുള്ള പൂക്കള്‍ അവിടെ മുഴുവന്‍ നിറ്ഞ്ഞു നില്‍ക്കുന്ന മുള്‍ചെടികളില്‍ വിരിഞ്ഞിട്ടുണ്ടാവും.
"സോമാലിയ"യിലിരുന്നു നോക്കിയാല്‍ ഇടതു ഭാഗത്തു പോപ്പിയുടെ വീടു വരെയും, വലതു ഭാഗത്തു പുഴുവിന്റെ വീട് വരെയും ഹരിത ഭംഗി കണ്ണുകല്‍ക്കു കുളിര്‍മയായി തളിര്‍ത്തു നില്‍ക്കുന്നുണ്ടാവും.നമ്മുടെ ക്രിക്കെറ്റ് ഗ്രൗണ്ട് (കേശമ്മാവന്റെ വീട്ടിലേക്കുള്ള വഴി) മഴയത്ത് ചളി പുരണ്ട് കിടക്കുന്നുണ്ടാവും.
ബാരക്സിലേക്കുള്ള
വളഞ്ഞു പുളഞ്ഞ റോഡിനരികില്‍ ആനക്കൂട്ടം പോലെയുള്ള പാറക്കൂട്ടത്തില്‍ കന്മദം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും.
തിമിര്‍ത്തു പെയ്യുന്ന മഴയത്ത്, ചങ്കുവെട്ടിപ്പള്ളിയുടെ പാര്‍ശ്വങ്ങളില്‍ ചളിപുരണ്ട വസ്ത്രങ്ങളണിഞ്ഞു,


ചട്ടക്കാലന്റെ കടയില്‍ നിന്ന് അപ്പപ്പോള്‍ വാങ്ങിക്കൊണ്ട് വരുന്ന റബര്‍ പന്തും,
ഉണക്ക മടലിന്റെ ബേറ്റും,അതു പൊട്ടിയാല്‍ കാറ്റില്ലാത്ത ഫുട്ബോളുമായി കളിക്കനെത്തിയിരുന്ന
കൂട്ടുകാരെക്കാണാതെ ചങ്കുവെട്ടിപ്പള്ളിയുടെ നമ്മളന്നിരുന്ന പടവുകള്‍ വിതുമ്പുന്നുണ്ടാവും....




ഗരുഡന്‍ കുളത്തില്‍ നീല നിറമുള്ള വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കുമൊ?......
ശ്രീമതിയിലേക്കുള്ള
വഴിയില്‍ മണ്ണിന്റെ നിറമുള്ള വെള്ളം കുത്തിയൊഴുകിയുണ്ടാവുന്ന വലിയ വലിയ കുഴികള്‍ താണ്ടുന്നതിനിടയില്‍ ടെറസിട്ട പഴയ വീടിലെക്ക് ഒരു ഒളികണ്‍ നോട്ടംഅവിടെ നമ്മെക്കാത്ത് നില്‍ക്കുന്ന കറുത്ത പെണ്‍കുട്ടിയുടെ വെളുത്ത പുഞ്ചിരി.....


ശ്രീമതിയില്‍ നിന്നു ബോണ്ടയും ചൂടന്‍ കായപ്പവും കഴിച്ചിറങ്ങിയാല്‍ ഇരട്ട മരങ്ങള്‍ക്കിടയില്‍,പെട്ടിക്കടയുടെ പിന്നിലിരുന്നു മമ്മൂട്ടി റ്റൈംസിനെപ്പറ്റി ചെറിയൊരു സംവാദം,പശ്ചാത്തലത്തിനു ചാറ്റല്‍ മഴയും, കപ്പലണ്ടി മിഠായിയുടെ നാവിലൂറുന്ന മധുരവും.....എല്ലാം ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകളുടെ ഓര്‍മ്മകള്‍....






മഴയുടെ സീസണില്‍ അങ്കണ്‍ വാടിയുടെ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ചുവരുകള്‍ക്കരികില്‍ ഒരു പഴയ കറുത്ത കുടയും ചൂടി കച്ചവടം പൊടി പൊടിക്കുന്ന മിസ്റ്റെര്‍ സ്മഗ്ഗ്ളര്‍....
വൈകുന്നേരങ്ങളില്‍ ഇന്ത്യാ ഗവണ്മെന്റും അശോകേട്ടനും ചേര്‍ന്നൊരുക്കുന്ന ചപ്പാത്തിയും സബ്ജിയും...

പുള്ളികളുള്ള കുടയുമായി മിസ്റ്റെര്‍കായപ്പം സമയമറിയാന്‍ നമ്മളെയും അന്വെഷിച്ചു നടക്കുന്നുണ്ടാവും....
"ജാലകത്തിലെ ശീല നീക്കി" നമ്മളെയന്വെഷിക്കുന്ന ബാബുവേട്ടന്റെ ആത്മാവിനു നിത്യ ശാന്തി...
എല്ലാ ചൊവ്വാഴ്ചയും മുടങ്ങാതെ പള്ളിയിലെത്തുന്ന സുന്ദരിക്കുട്ടികള്‍ ഇപ്പൊഴും വരാറുണ്ടൊ ആവൊ?..


സോമാലിയയുടെ പിന്‍ഭാഗത്തിള്ള കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ടാവും അല്ലെ?അതൊ വിരഹ ദുഖ:ത്തില്‍ അതു ഉണങ്ങിപ്പൊയിരിക്കുമൊ..?
വരാന്തയിലെ നമ്മുടെ ഫുട്ബോള്‍....മുറ്റത്തെ ക്രിക്കറ്റ്.....
രാത്രി വൈകുന്നതു വരെ ശബരിയേട്ടനും സെബിയേട്ടനും വിനുവേട്ടനുമൊപ്പം ...അര്‍ജന്റീന,ബ്രസീല്‍,ജര്‍മനി...വേള്‍ഡ് കപ്പ് യുദ്ധങ്ങള്‍..ആരു ജയിച്ചാലും നമ്മളായിരുന്നില്ലെ ജയിച്ചതു...!@!
അതെ ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകളുടെ ഓര്‍മ്മകള്‍ കണ്ണ്നീര്‍ത്തുള്ളികള്‍ കൊണ്ട് തുലാഭാരം നടത്തപ്പെടേണ്ടവയാണു....,
സൗദി
അറേബ്യയിലെ 55 ഡിഗ്രീ സെല്‍ഷ്യസ് ചൂടിലും കരളിനു കുളിരേകുന്നത് ഓര്‍മ്മകള്‍ മാത്രമാണ്.
ശക്തിയായ കാറ്റത്ത് ചരിഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍ കോലായിലെ ഗ്രില്ലും കടന്നു മുഖത്തേക്കു തെറിച്ചു വീഴുന്നതൊര്‍മയുണ്ടോ?ചോര്‍ന്നൊലിക്കുന്ന വരാന്തയിലെ നിരത്തി വെച്ചിരിക്കുന്ന ഫൈബെര്‍ കസേരകളില്‍ നിവര്‍ത്തി വെച്ചിരിക്കുന്ന കുടകള്‍ക്കിടയിലിരുന്ന്, കാല്‍ ഭിത്തിയില്‍ കയറ്റിവെച്ച്, കയ്യില്‍ പത്രത്താളുകളും കാതിലൂറുന്ന വിവിധ്ഭാരതിയുടെ സംഗീതവും സാക്ഷിയായി എത്ര മണിക്കൊറുകളായിരുന്നു നമ്മളന്നു ഗോസിപ്പടിച്ചിരുന്നത്... ?

നമുക്കന്ന് പരസ്പരം രഹസ്യങ്ങ്ലുണ്ടായിരുന്നില്ല...
ഇന്നൊ
നമ്മളിലോരോരുത്തരും എന്തു ചെയ്യുന്നുവെന്നു പരസ്പരം അറിയില്ല.

കോഴിക്കോട് 2002 മുതല്‍ 2007 വരെ നമ്മള്‍ "ജീവിക്കുക"യായിരുന്നു.കേരളത്തിന്റെ ഏതെല്ലാമോ മൂലയില്‍ നിന്നു വന്നവര്‍.ഒരു കൂട്ടമായി മാറി.ഒരു പാട് കഥാപാത്രങ്ങള്‍,ഒരു പാട് സുവര്‍ണ്ണ നിമിഷങ്ങള്‍... ഒരു മഴക്കാലം പോലെ കടന്നു പോയി. വസന്തത്തിന്റെ ഓരോ ശേഷിപ്പുകളും നമുക്കു പെറുക്കിയെടുക്കേണ്ടതുണ്ട്.അതിലെ ഓരോ ഇതളുകളും അതിനെ തലൊടിയ ഓരൊ മഴത്തുള്ളികളും നമുക്കു ജീവിതതിന്റെ ചിപ്പിയില്‍ ശേഖരിച്ചു വെക്കേണ്ടതുണ്ട്.
പരീക്ഷക്കാലങ്ങളില്‍ അല്പം പഠനവും അല്പം കോപ്പിയുമൊക്കെ തയ്യാറെടുക്കാന്‍ വേണ്ടി എത്ര മണിവരെയാണു നമ്മള്‍ ഉറങ്ങാതെ നില്‍ക്കാറുള്ളതു....?അതിനിടയില്‍ രാത്രി രണ്ട് മണിക്കു ഹോട്ടല്‍ de keralaയില്‍ പോയി കട്ടന്‍ ചായ കുടിച്ചു വരുമ്പൊള്‍ എവിടെയായിരുന്നു നമ്മളന്ന് പറഞ്ഞു നിര്‍ത്തിയതു? മറന്നുവല്ലേ?....
ലിജിന്റെ പ്രണായവും,പുല്ലാങ്കുഴലുമായിരുന്നൊ നമ്മുടെ വിഷയം..
ഹൊസ്റ്റെലിലെക്കുള്ള വഴിയില്‍ ട്രയിനില്‍ വെച്ചു കാലിയാവുന്ന അബ്ദുവിന്റെ ചിക്കന്‍ ഫ്രൈയെപ്പറ്റിയാന്നൊ?
അതൊ വിപിന്റെ വിരലിനെപ്പറ്റിയായിരുന്നൊ?
അലിയുടെ രാഷ്ടീയ നൈപുണ്യത്തെ പറ്റിയായിരുന്നൊ?
ബൈജുവിന്റെ അതിശയൊക്തിയൊ,അതൊ ഫൈസുവിന്റെ പ്രഭാത റ്റെന്റൊ?
അല്ല രോഷിത് ഇക്കിളിക്കഥകള്‍ പറയുകയായിരുന്നില്ലെ?
അതൊ കബീറിന്റെ n70 ക്ലിപ്സോ?
അനൂപിന്റെ പ്രണയത്തെപ്പറ്റിയൊ അതൊ അനുവിന്റെ സപ്ലിയൊ,? അമ്മവന്റെ സദ്യയൊ?
സബിയുടെ മൊബൈല്‍ ഭ്രാന്തൊ,അതൊ സമീറിന്റെ ബേജാറൊ?
അല്ല നമ്മളന്ന് നിസാം കളരിക്കു പൊവുന്നതിന്റെ രഹസ്യം കണ്ടെത്തുകയായിരുന്നു.
ഹിലാലും നിര്‍മലും കുക്കിങ് സ്വയം ഏറ്റെടുത്ത് പെട്ടു പോയതിനെപ്പറ്റിയായിരുന്നൊ?
മറന്നുവല്ലേ?............
"നാം" ഇന്നലെയുടെ ഓര്‍മ്മകള്‍ക്കൊപ്പം നഷ്ടപ്പെടുകയാണു.ജീവിത ലക്ഷ്യ സാക്ഷാല്‍ക്കാരങ്ങള്‍ക്കു വേണ്ടി പരക്കം പായുമ്പൊള്‍, ഒരു കീറപ്പുതപ്പിനടിയില്‍ അഞ്ചു പേര്‍ കെട്ടിപ്പുണര്‍ന്ന് ഉറങ്ങിയിരുന്ന നല്ല കാലത്തിന്റെ ചൂടും ചൂരും നമുക്കു നഷ്ടപ്പെടാതിരിക്കു, ഐശ്വര്യം-സോമാലിയ FRNDZ.. ഇവിടെ പുനര്‍ജനിക്കുന്നു...http://frndz07.blogspot.comന്റെ രൂപത്തില്‍...

നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം....
1.ഇപ്പൊഴെന്തു ചെയ്യുന്നുവുന്നു ബ്ലൊഗില്‍ കുറിച്ചിടുക..
2.പഴയതും പുതിയതുമായ ഫോട്ടോസും വീഡിയൊസും upload ചെയ്യുക...
3.ആഴ്ചയിലൊരിക്കലെങ്കിലും ബ്ലോഗ് സന്ദര്‍ശിക്കുക.
NB:മലയാളം ടൈപ്പിങ് ഭൂമിയിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്നാണ്....അറിയില്ലെങ്കില്‍ ബന്‍ധപ്പെടുക.